ജൂണ്‍ 19 മുതല്‍ 26വരെ വായനാവാരം
സമുചിതമായി ആചരിക്കുന്നതിന് തീരുമാനിച്ചു. ഇതിന്റെ ഔപചാരികമായ ഉദ്ഘാടനം
19ന് പനത്തടി ഗ്രാമ പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ശ്രീമതി സുനന്ദ ജി
ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ശ്രീമതി റോസമ്മ വി എഫ്
അദ്ധ്യക്ഷയായിരുന്നു. അലോഷ്യസ് ജോര്‍ജ്ജ് സ്വാഗതവും അനില്‍കുമാര്‍ ഫിലിപ്പ്
നന്ദിയും പറഞ്ഞു. സിന്ധുകല ടീച്ചര്‍ പുസ്തക പരിചയം നടത്തി.
തുടര്‍ന്ന് വിദ്യാലയത്തിലെ എല്ലാ പുസ്തകങ്ങളും ഉള്‍ക്കൊള്ളിച്ച് പുസ്തകപ്രദര്ശനം നടത്തി. കഥകള്‍, ,കവിതകള്‍, നോവലുകള്‍, ജീവചരിത്രം.ആത്മകഥ, ഗണിതം തുടങ്ങിയ വിവിധ തരത്തില്‍ തരംതിരിച്ചാണ്
പുസ്തകങ്ങള്‍ പ്രദര്‍ശ്ശിപ്പിച്ചത്.

കുട്ടികള്‍ എല്ലാ വിഭാഗത്തില്‍ പ്പെട്ട പുസ്തകങ്ങളും പരിചയപ്പെടുകയും ഒന്നിനെക്കുറിച്ച് കുറിപ്പ് തയ്യാറാക്കുകയും ചെയ്തു.
No comments:
Post a Comment