Wednesday, 3 June 2015

പ്രവേശനോത്സവം

  ആഘോഷമായ പ്രവേശനോത്സവ പരിപാടികളോടെ 2015-16 വര്‍ഷത്തെ സ്കൂള്‍വര്‍ഷം  ആരംഭിച്ചു.  ഘോഷയാത്ര, പായസ വിതരണം, നവാഗതര്‍ക്ക് പഠനോപകരണ വിതരണം, മിഠായി വിതരണം, കുട വിതര​ണം, അക്ഷരദീപം തെളിക്കല്‍ എന്നിവ നടന്നു. അധ്യാപകരുടെയും രക്ഷിതാക്കളുടെയും സഹായത്തോടെ സ്കൂളും പരിസരവുംഅലങ്കരിച്ചിരുന്നു. പ്രവേശനോത്സവ പൊതുയോഗംപനത്തടി പഞ്ചായത്ത് മെമ്പര്‍ ശ്രീ മാധവന്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ശ്രീ ജയറാം അദ്ധ്യക്ഷനായിരുന്നു. വാര്‍ഡ് മെമ്പര്‍ സുനന്ദ ജി, എ.ഡി.എസ്. പ്രസിഡന്റ് നിര്‍മ്മല ,അനില്‍കുമാര്‍ ഫിലിപ്പ് എന്നിവര്‍ ആശംസകള്‍ പറഞ്ഞു. ഹെഡ്‌മിസ്ട്രസ് ശ്രീമതി റോസമ്മ വി. എഫ് സ്വാഗതവും അലോഷ്യസ് ജോര്‍ജ്ജ് നന്ദിയും പറഞ്ഞു.
അക്ഷര ദീപം തെളിക്കല്‍ കുട്ടികള്‍ക്ക് നവ്യാനുഭവമായിരുന്നു. തുടര്‍ന്ന് ഹെഡ്‌മിസ്ട്രസ് ശ്രീമതി. റോസമ്മ ടീച്ചര്‍ കുട്ടികളെ അരിയില്‍ എഴുതിച്ചു















No comments:

Post a Comment