Sunday, 21 June 2015
Tuesday, 16 June 2015
Friday, 5 June 2015
Wednesday, 3 June 2015
പൊതുപണി
സ്കൂളിന്റ വികസന ആവശ്യങ്ങള്‍ നിരവേറ്റുന്നതിനു തയ്യാറാണെന്ന് ഒന്നു കൂടി ഉറപ്പിക്കാന്‍ ഇന്ന് നടത്തിയ പൊതുപണി ഉപകാരപ്പെട്ടു. കഞ്ഞിപ്പുര നവീകരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം പൊളിച്ചു നീക്കിയ വിറകുപുര നിര്‍മ്മിക്കുന്നതിനാണ് രക്ഷിതാക്കള്‍ സ്കൂളിലെത്തിയത്. വന്നയുടനെ ആവശ്യത്തിനുള്ള വിറകു ശേഖരിക്കാന്‍ തയ്യാറായി. എസ്.എം. സി ചെയര്മാന് ശ്രീ. ജയറാമിന്റെ നേതൃത്വത്തിലാണ് രക്ഷിതാക്കള്‍ ഒത്തു ചേര്‍ന്നത്.
പ്രവേശനോത്സവം
ആഘോഷമായ പ്രവേശനോത്സവ പരിപാടികളോടെ 2015-16 വര്‍ഷത്തെ സ്കൂള്‍വര്‍ഷം ആരംഭിച്ചു. ഘോഷയാത്ര, പായസ വിതരണം, നവാഗതര്‍ക്ക് പഠനോപകരണ വിതരണം, മിഠായി വിതരണം, കുട വിതരണം, അക്ഷരദീപം തെളിക്കല്‍ എന്നിവ നടന്നു. അധ്യാപകരുടെയും രക്ഷിതാക്കളുടെയും സഹായത്തോടെ സ്കൂളും പരിസരവുംഅലങ്കരിച്ചിരുന്നു. പ്രവേശനോത്സവ പൊതുയോഗംപനത്തടി പഞ്ചായത്ത് മെമ്പര്‍ ശ്രീ മാധവന് ഉദ്ഘാടനം ചെയ്തു.
Subscribe to:
Posts (Atom)













